25-yuva-morcha
പ്രതിഷേധ പ്രകടനം യുവമോർച്ച പത്തന0തിട്ട ജില്ലാ അദ്ധ്യക്ഷൻ കെ ഹരീഷ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

പത്തനംതിട്ട: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളെ
തിരുവനന്തപുരത്ത് പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യുവമോർച്ച പത്തനംതിട്ട ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ കെ.ഹരീഷ് ഉദ്ഘാടനം ചെയ്തു.
യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം അനന്ദു, ആറന്മുള മണ്ഡലം സെക്രട്ടറി ശിതിൻ, ഐറ്റി സെൽ കൺവീനർ ശിബിൻ, കോയിപ്രം പഞ്ചായത്ത് സമിതി അംഗം ജെറിൻ എന്നിവർ പങ്കെടുത്തു.