ചെങ്ങന്നൂർ: നഗരസഭാ കൃഷിഭവന്റെ ഓണച്ചന്ത 27 മുതൽ 30 വരെ ചെങ്ങന്നൂർ മിനി സിവിൽസ്‌റ്റേഷൻ പരിസരത്ത് നടക്കുമെന്ന് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു.ഏത്തക്കുല, പഴം,പച്ചക്കറികൾ എന്നിവ കർഷകരിൽ നിന്നും നേരിട്ട് ശേഖരിച്ച് വിപണിയിൽ നിന്നും ലഭിക്കുന്നതിനെക്കാൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും. 27 ന് രാവിലെ 10ന് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ ഓണച്ചന്ത ഉദ്ഘാടനം ചെയ്യും.