25-cgnr-sanitizing
ചെങ്ങന്നൂർ നഗരസഭാ ജീവനക്കാരന് കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് നഗരസഭാ ചെയർമാൻ കെ.ഷിബുരാജന്റെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം ജീവനക്കാർ നഗരസഭാ ഓഫീസ് അണുവിമുക്തമാക്കുന്നു. ഹെൽത്ത് ഇൻസ്‌പെക്ടർ റ്റി.രാജൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബി.മോഹനകുമാർ എന്നിവർ സമീപം.

ചെങ്ങന്നൂർ: നഗരസഭാ ജീവനക്കാരന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ആന്റിജൻ ടെസ്റ്റ് നടത്തിയ എല്ലാ ജീവനക്കാരുടെയും ഫലം നെഗറ്റീവാണെന്ന് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു.ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ഇന്നലെ 15 പേരുടെ ആന്റിജൻ ടെസ്റ്റാണ് നടത്തിയത്. ഇന്നലെ ഓഫീസും സ്വകാര്യ ബസ് സ്റ്റാന്റ് പരിസരവും നഗരസഭ ആരോഗ്യവിഭാഗം അണുവിമുക്തമാക്കി. കൊവിഡ് ബാധിച്ച ജീവനക്കാരനുമായി കൂടുതൽ സമ്പർക്കമുണ്ടായിരുന്ന രണ്ട് ജീവനക്കാരെ നിരീക്ഷണത്തിലാക്കി. നാലു ജീവനക്കാർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി. ഇതിന്റെ ഫലം വൈകാതെ ലഭിക്കും.ഓഫീസ് ഇന്നു മുതൽ പൂർവസ്ഥിതിയിൽ പ്രവർത്തിക്കുമെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു. ഇന്ന് രാവിലെ 10 മുതൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള കൂടിക്കാഴ്ച നടക്കുമെന്ന് സെക്രട്ടറി ജി.ഷെറി അറിയിച്ചു. ഇന്നലെ ഹാജരാകേണ്ടവർ ഇന്ന് അതേ സമയത്ത് ഹാജരാകണമെന്നും സെക്രട്ടറി അറിയിച്ചു. മാറ്റിവെച്ച നഗരസഭാ അടിയന്തര കൗൺസിൽ യോഗം ഇന്ന് ഉച്ചയ്ക്ക് 2.30 നും കുടുംബശ്രീ ഓണച്ചന്തയുടെ ഉദ്ഘാടനം രാവിലെ 10നും നടക്കുമെന്ന് ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു.