പത്തനംതിട്ട: പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താൻ ജില്ലയിൽ ഒരുങ്ങുന്നത് 500 പഠനമുറികൾ. കുട്ടികൾ താമസിക്കുന്ന വീടിനൊപ്പം പഠനമുറി നിർമ്മിക്കുന്നതിന് രണ്ടു ലക്ഷം രൂപ വീതം പട്ടികജാതി വികസന വകുപ്പ് അനുവദിക്കും. ജില്ലയിലെ ഒരു ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ള പട്ടികജാതി കുടുംബങ്ങളിലെ സർക്കാർ, എയ്ഡഡ്, ടെക്‌നിക്കൽ, സ്‌പെഷ്യൽ സ്‌കൂളുകളിൽ എട്ടു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ധനസഹായം. പദ്ധതിക്കുള്ള ഭരണാനുമതി ലഭിച്ചുകഴിഞ്ഞു.
ഗ്രാമസഭകളിലെ ലിസ്റ്റാണു ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് പരിഗണിക്കുക. പട്ടികജാതി വകുപ്പിൽ നിന്നും മറ്റ് ഏജൻസികളിൽ നിന്നും ഇതേ ആവശ്യത്തിനു ധനസഹായം ലഭിക്കാത്തവർക്കാണ് അർഹത . ധനസഹായ തുക
പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് ധനസഹായ തുക നാലു ഗഡുക്കളായി വിതരണം ചെയ്യും.
ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി വിതരണം ചെയ്യും.
ആദ്യഘട്ടമായി അടിത്തറ നിർമ്മാണത്തിന് 30,000 രൂപ, ഒരു വാതിൽ, രണ്ടു പാളികളുള്ള രണ്ടു ജനലുകൾ എന്നിവയുടെ കട്ടിളകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെ രണ്ടാം ഘട്ടത്തിൽ 60,000 രൂപയും മൂന്നാം ഘട്ടമായി കോൺക്രീറ്റിങ്, പ്ലാസ്റ്ററിങ്, ടൈലുകൾ പാകുന്നതിന് ഉൾപ്പെടെ ചെയ്യുന്നതിന് 80,000 രൂപയും നാലാം ഘട്ടമായി വാതിൽ, ജനൽ, പുസ്തകം സൂക്ഷിക്കുന്നതിനുള്ള അലമാര എന്നിവ സ്ഥാപിക്കുന്നതിനും വൈദ്യുതീകരണത്തിനുമായി 30,000 രൂപ നൽകും.
ഓരോ ഘട്ടത്തിലും നിർമ്മാണം നടത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസർമാർ പരിശോധിച്ച് ഉറപ്പുവരുത്തും.
--------------
പഠനമുറികൾ:
പത്തനംതിട്ട നഗരസഭ 15, തിരുവല്ല നഗരസഭ 24, അടൂർ നഗരസഭ 15, പന്തളം നഗരസഭ 21, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് 49, കോന്നി ബ്ലോക്ക് പഞ്ചായത്ത് 44, റാന്നി ബ്ലോക്ക് പഞ്ചായത്ത് 44, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് 35, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 44, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് 44, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് 97, പന്തളം ബ്ലോക്ക് പഞ്ചായത്ത് 68.
------
ചെയ്യേണ്ടത്-
പഠനത്തിനായി 120 ചതുരശ്രയടി മുറി നിർമ്മിച്ച് മേൽക്കൂര കോൺക്രീറ്റ് ചെയ്യണം. ചുവരുകൾ പ്ലാസ്റ്ററിങ് ചെയ്ത് പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഭിത്തി അലമാരയും സ്ഥാപിക്കണം. തറ ടൈലുകൾ പാകണം. വൈദ്യുതീകരിച്ച് ലൈറ്റ്, ഫാൻ എന്നിവ ഒരുക്കണം.
--------
ലഭിക്കുന്നത്
രണ്ടു ലക്ഷം രൂപ
(