athappoo
ആറന്മുള ക്ഷേത്രത്തിലേക്കുള്ള വഴിയരികിൽ അത്തപ്പൂവിടുന്ന ബാലിക

ആറന്മുള : ആചാരങ്ങൾ പാലിച്ചും കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചും
പാർത്ഥസാരഥിക്ക് ഓണ വിഭവങ്ങളുമായി തിരുവോണത്തോണി യാത്ര നടത്താൻ കാട്ടൂരിൽ ചേർന്ന യോഗം തീരുമാനിച്ചു.
ഉത്രാടം നാൾ വൈകിട്ട് ആറിന് കാട്ടൂർ ക്ഷേത്ര കടവിൽ നിന്ന് പുറപ്പെടുന്ന
തോണി തിരുവോണ ദിവസം പുലർച്ചെ ആറിന് ആറന്മുളയിൽ എത്തും. തോണി യാത്രയിൽ ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ആറന്മുള ദേവസം അസി.കമ്മിഷണർ എസ്.അജിത് കുമാർ അറിയിച്ചു. തോണി യാത്രയിൽ പങ്കെടുക്കാൻ അവകാശമുള്ള കാട്ടൂരിലെ 18
കുടുംബങ്ങളിലെ 10 പേർക്ക് മാത്രമായിരിക്കും. ആറന്മുള പള്ളിയോടങ്ങൾ മുമ്പ് തോണിക്ക് അകമ്പടി സേവിച്ചിരുന്നു, നിലവിലെ സാഹചര്യത്തിൽ 24 പേർ മാത്രം കയറുന്ന ഒരു പള്ളിയോടമാണ് ഇത്തവണ തുണയാവുകയെന്ന് പള്ളിയോട സേവാസംഘം സെക്രട്ടറി പി.ആർ രാധാകൃഷ്ണൻ പറഞ്ഞു. ഇതിനായുള്ള പള്ളിയോടവും തുഴച്ചിൽക്കാരെയും ഇന്ന് കണ്ടെത്തും.പാർത്ഥസാരഥി ക്ഷേത്ര സമീപ കരകളിൽ നിന്നാകും ഇവരെ തെരഞ്ഞെടുക്കുക. തോണി ആറന്മുള ക്ഷേത്രത്തിൽ എത്തി കെടാവിളക്ക് തെളിച്ചു ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം മാത്രമായിരിക്കും തിരുവോണ ദിവസം രാവിലെ ഭക്തർക്ക് പ്രവേശനം നൽകുക. യോഗത്തിൽ ദേവസ്വം ബോർഡ് പത്തനംതിട്ട അസി.കമ്മിഷണർ കൃഷ്ണകുമാർ വാര്യർ,അസി.കമ്മിഷണർ എസ്.അജിത് കുമാർ,പള്ളിയോട സേവാസംഘം പ്രസിഡന്റ് കൃഷ്ണ കുമാർകൃഷ്ണ വേണി,സെക്രട്ടറി
പി.ആർ.രാധാകൃഷ്ണൻ,നായർ തുടങ്ങിയവർ പങ്കെടുത്തു.