25-ottathekku
ഒറ്റത്തേക്ക് വോളിബോൾകോർട്ട് ഗ്യാലറിയുടേയും ഒറ്റത്തേക്ക് വിജ്ഞാനപ്രദായനി ഗ്രന്ഥശാലക്ക് നിർമ്മിക്കുന്ന റീഡിംഗ്രൂമിന്റെയും ഉദ്ഘാടനം എം. പി ആന്റോആന്റണി നിർവഹിക്കുന്നു

കൊടുമൺ: ഒറ്റത്തേക്ക് വോളിബോൾ കോർട്ട് ഗ്യാലറിയുടേയും ഒറ്റത്തേക്ക് വിജ്ഞാനപ്രദായനി ഗ്രന്ഥശാലക്ക് നിർമ്മിക്കുന്ന റീഡിംഗ്രൂമിന്റെയും ഉദ്ഘാടനം ആന്റോ ആന്റണിഎം.പി നിർവഹിച്ചു.പഞ്ചായത്തിന്റെ 2018-2019 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി 20ലക്ഷം രൂപാ ഉപയോഗിച്ചാണ് ഗാലറിയുടെ നവീകരണം പൂർത്തീകരിച്ചത്. ഗാലറിയോടനുബന്ധിച്ച് ജില്ലാ ശുചിത്തമിഷന്റെ സഹായത്തോടുകൂടി ടോയിലറ്റും,ഡ്രസിംഗ്രൂം,കായികതാരങ്ങൾക്ക് വേണ്ടി നിർമ്മിച്ചിട്ടുണ്ട്. മഴക്കാലത്ത് ഗ്രൗണ്ടിൽ വെള്ളംകയറുന്നത് തടയുന്നതിന് വേണ്ടി ഗ്രൗണ്ടിന്ചുറ്റും ട്രയിനേജ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തഗം വി.ആർ ജിതേഷ് കുമാർ, ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ കെ ഉദയകുമാർ, പഞ്ചായത്തഗംങ്ങൾ എ.ജി.ശ്രീകുമാർ, ചിരണിക്കൽ ശ്രീകുമാർ,വാർഡ് വികസനസമിതിചെയർമാൻ മോനച്ചൻ മാവേലിൽ, പഞ്ചായത്ത്‌സെക്രട്ടറി ബി.ബിന്ധു,വിനോദ്,കെ.രാജു,സി.ജി.ജോയി. എന്നിവർ സംസാരിച്ചു.