25-parunth
നാട്ടുകാർക്ക് ഭീഷണിയായി പരുന്ത്

കാരയ്ക്കാട്: മുളക്കുഴ പഞ്ചായത്ത് 8ാം വാർഡിൽ ഐരി മുട്ടത്ത് തെക്കേതിൽ കൃഷ്ണൻകുട്ടിക്കും സമീപത്തെ എട്ടോളം വീടുകളിലെ കുട്ടികൾക്കും പരുന്തിന്റെ റാഞ്ചലിൽ നിന്ന് രക്ഷപെടാനാകാതെ വീടിനുള്ളിൽ കഴിയേണ്ട അവസ്ഥയാണ്. കഴിഞ്ഞ ഒരാഴ്ചയായിട്ടാണ് ആക്രമണം കുടി വരുന്നത്. കുട്ടികളെ വീടിനു പുറത്തിറക്കാനാകാതെ ഭീതിയോടെ കഴിയുകയാണ് പ്രദേശ വാസികൾ.നാട്ടുകാർക്ക് ഭീഷണിയായ പരുന്തിന്റെ ശല്യം കാരണം എന്തു ചെയ്യണമെന്നറിയാതെ പെടാപ്പാടുപെടുകയാണ് പ്രദേശവാസികൾ.