covid

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ ആറു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ആറു പേരും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. കഴിഞ്ഞ ദിവസം മരിച്ച പന്തളം കുരമ്പാല സ്വദേശിനി മീനാക്ഷിയമ്മ (67) യ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഓഗസ്റ്റ് 17 മുതൽ പന്തളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയുടെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

ജില്ലയിൽ ഇതുവരെ 2608 പേർക്ക് കൊവിഡ് പോസിറ്റീവായി. ഇതിൽ 1447 പേർ സമ്പർക്കം മൂലം രോഗികളായവരാണ്. കൊവിഡ് ബാധിച്ച 14 പേർ മരിച്ചു. ഇന്നലെ 34 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1991 ആണ്.

ജില്ലക്കാരായ 603 പേർ ചികിത്സയിലാണ്. ഇതിൽ 586 പേർ ജില്ലയിലും, 17 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയിൽ ആകെ 629 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്. ഇന്ന് പുതിയതായി ആറു പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ആകെ 10147 പേർ നിരീക്ഷണത്തിലാണ്.