അടൂർ : പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ സാധാരണ അംഗങ്ങൾക്ക് കേരള സഹകരണഅംഗ സമാശ്വാസ പദ്ധതിപ്രകാരം ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു. മാരക രോഗബാധിതരായവർ, അപകടങ്ങളിൽപ്പെട്ട് അംഗവൈകല്യം സംഭവിച്ചവർ, ശയ്യാവലംബരായ അംഗങ്ങളുടെ / മരണപ്പെട്ട അംഗങ്ങളുടെ ആശ്രിതർ, മതാപിതാക്കൾ എടുത്ത വായ്പ്പയ്ക്ക് ബാദ്ധ്യതപ്പെട്ട കുട്ടികൾ, പ്രകൃതിദുരന്തങ്ങളിൽ വീടും അനുബന്ധ സ്വത്തുക്കളും നടഷ്ടപ്പെട്ടവർ എന്നിവർക്ക് അപേക്ഷിക്കാം. വില്ലേജ് ഒാഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്, ഫോാോപതിച്ച തിരിച്ചറിയൽ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗീകൃത മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്, ട്രീറ്റ്മെന്റ് സർട്ടിഫിക്കറ്റ്, അനുബന്ധ രേഖകൾ, അവകാശിയാണെങ്കിൽ അവകാശ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷ സമർപ്പിക്കാം.