അടൂർ : പന്നിവിഴ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണവിപണി ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് സി.സുരേഷ് ബാബു ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ബാങ്ക് സെക്രട്ടറി എം.ജെ. ബാബു, ബോർഡ് അംഗങ്ങളായ സേതുകുമാരൻ നായർ, സൈമൺ തോമസ്, ബിന്ദു, ശിവരാമ പിള്ള, കനകലത തുടങ്ങിയവർ സംസാരിച്ചു.