അടൂർ: എഴംകുളം വല്യാങ്കുളം - മൂലയിഭാഗം റോഡ് ഉദ്ഘാടനം ചെയ്തു .ഏഴംകുളം പഞ്ചായത്തിലെ വല്യാങ്കുളം- മൂലയിൽ ഭാഗംറോഡ് ചിറ്റയം ഗോപകുമാർ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 14 ലക്ഷം രൂപാ ചെലവഴിച്ചാണ് റോഡ് സഞ്ചാരയോഗിമാക്കിയത്.റോഡിൻ്റെ ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് അംഗം രേഖാ ബാബു, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഇ.എ.സലിം എന്നിവർ പങ്കെടുത്തു.