ചെങ്ങന്നൂർ : എസ്.എൻ.ഡി.പി. യോഗം ചെങ്ങന്നൂർ യൂണിയനിൽപ്പെട്ട 2801ാം പെരിങ്ങാല നോർത്ത് ശാഖയിൽ 2020ൽ എസ്.എസ്.എൽ.സി.ക്ക് എല്ലാവിഷയത്തിനും എപ്ലസ് നേടിയ ആദിത്യ സജീവ്, കാർത്തിക സജികുമാർ, പ്ലസ്ടൂവിന് ഉന്നതവിജയം നേടിയ ആകാശ് എസ്.നും ശാഖയുടെ വകയായി കാഷ് അവാർഡും 1755ാം യൂത്ത്മൂവ്‌മെന്റിന്റെ വകയായുള്ള മൊമെന്റോയും ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ ഡോ.ഏ.വി.ആനന്ദരാജ് നല്കി ഉദ്ഘാടനം ചെയ്തു. ശാഖയുടെ 23ാം പ്രതിഷ്ഠാവാർഷിക മഹോത്സവത്തിന്റെ കലാപരിപാടികൾ അവതരിപ്പിച്ച ശാഖാംഗങ്ങൾക്കും കുട്ടികൾക്കും പ്രോത്സാഹനമായി ശാഖയുടെ വക ട്രോഫികൾ സമ്മാനിച്ചു. പന്തളം യൂണിയൻ കൗൺസിലർമാരായ ഉദയൻ പാറ്റൂർ, അനിൽ ഐസെറ്റ്, ശാഖാ പ്രസിഡന്റ് പ്രഭാതകുസുമൻ, ശാഖാ വൈസ് പ്രസിഡന്റ് ടി.എസ്.വിശ്വനാഥൻ ശാഖാ സെക്രട്ടറി സി.കെ.സോമൻ, എന്നിവർ എല്ലാ വിഷയത്തിനും എപ്ലസ് വാങ്ങിയ കുട്ടികളെ അനുമോദിച്ചു. ചടങ്ങിൽ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സുധീഷ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ കമ്മറ്റി അംഗം അരുൺ തമ്പി, രക്ഷാധികാരി സത്യമ്മഎന്നിവർ പങ്കെടുത്തു.