കോഴഞ്ചേരി : സി.പി.ഐ കോഴഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ പരിധിയിൽ വരുന്ന മേലുകരയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ച 12 കുടുംബങ്ങൾ സി.പി.ഐയിലേക്ക്. പുതിയതായി നേരിന്റെ പാതയിലേക്കെത്തിയവരെ സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി. ജയൻ മാലയിട്ടു സ്വീകരിച്ചു. സ്വീകരണ യോഗത്തിൽ ലോക്കൽ സെക്രട്ടറി ചന്ദ്രശേഖരകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ. ശരത് ചന്ദ്ര കുമാർ, ജില്ലാ കൗൺസിലംഗം വത്സമ്മ മാത്യു, എൽസി അസി. സെക്രട്ടറി സന്തോഷ് കുര്യൻ, അംഗങ്ങളായ എം. ആർ. ശശികുട്ടൻ, വി. കെ. ബാജു, ഉഷാരവി, ജയദേവ പണിക്കർ, വി.എം. ചെറിയാൻ, എഐവൈഎഫ് പഞ്ചായത്ത് കമ്മറ്റിയംഗം ബിനു കുരുങ്ങുമല എന്നിവർ പ്രസംഗിച്ചു.