പത്തനംതിട്ട: കൺസ്യൂമർഫെഡിന്റെ സഹകരണ ഓണച്ചന്തകൾ ജില്ലയിൽ ആരംഭിച്ചു. സഹകരണസംഘങ്ങൾ മുഖേന 106, ത്രിവേണി യൂണിറ്റുകൾ മുഖേന 13 എന്നിങ്ങനെയാണ് ഓണച്ചന്തകൾ ആരംഭിച്ചിട്ടുള്ളത്.
13 ഇനം സബ്‌സിഡി സാധനങ്ങൾ 45 ശതമാനം വിലക്കുറവിലും സബ്‌സിഡി ഇല്ലാത്തവ 10 മുതൽ 30 ശതമാനം വരെ വിലക്കുറവിലും കൺസ്യൂമർഫെഡ് മേളകളിലൂടെ ലഭ്യമാക്കും.
സഹകരണ ഓണച്ചന്തകളിൽ നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റുകൾ ന്യായവിലയ്ക്കു നൽകാനും തീരുമാനമുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് റേഷൻ കാർഡിന്റെ അടിസ്ഥാനത്തിലാണ് സബസ്ഡി ഉത്പന്നങ്ങൾ നൽകുന്നത്. കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ പ്രതിദിനം 75 പേർക്കു മാത്രമായിരിക്കും സാധനം വിതരണം ചെയ്യുക.
--------
സബ്‌സിഡി വില്പന (വില കിലോയ്ക്ക് )
ജയ അരി 24,
മട്ട അരി 24,
പച്ചരി 23,
പഞ്ചസാര 22,
ചെറുപയർ 74,
കടല 43,
ഉഴുന്ന് 66,
വൻപയർ 45,
മല്ലി 76,
തുവര പരിപ്പ് 65,
മുളക് 75,
വെളിച്ചെണ്ണ 93.
----------
-----------
മേള 30 വരെയാണ്. സാധനങ്ങൾ വാങ്ങുന്നതിന് സ്റ്റോറുകളിലെത്തുന്നവർ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.
ജി. അജയകുമാർ, കൺസ്യൂമർഫെഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ .