ചെങ്ങന്നൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നഗരസഭാ ദ്രേശത്തെ പൊതു കുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതി ഇടനാട് വേലന്മാർ കോളനിക്ക് സമീപമുള്ള പാറക്കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ദേവി പ്രസാദ്, അക്കോ കൾച്ചർ മ്രോട്ടർ ടി.എ.സുബിന, മത്സ്യ കർഷകൻ ജോൺസൺ റ്റി വർഗ്ഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നഗരസഭാ ദ്രേശത്തെ വിവിധ കുളങ്ങളിലായി കട്ള, രോഹു, മൃഗാൾ എന്നീ ഇനത്തിൽപ്പെട്ട 12000ത്തോളം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.