hospital
പൊള്ളലേറ്റ സോമൻ ആശുപത്രിയിൽ

തിരുവല്ല: നെല്ലാട് അഭിലാഷ് ഭവനിൽ സോമൻ (65)ന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ ഭാര്യ രാധാമണിക്കെതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി 9.30നാണ് സംഭവം.. ശരീരത്ത് അമ്പത് ശതമാനത്തോളം പൊള്ളലേറ്റ സോമൻ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വീട്ടിൽ ഉറങ്ങിക്കിടന്ന തന്റെ ശരീരത്തിൽ ഭാര്യ രാത്രിയിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് സോമൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മകൻ അഭിലാഷ് വീട്ടിലില്ലായിരുന്നു. തീപിടിച്ച ശരീരവുമായി പുറത്തേക്കോടിയ സോമനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. കുറേക്കാലമായി ദമ്പതികൾ അകൽച്ചയിലാണെന്ന് പൊലീസ് പറഞ്ഞു. കൊവിഡ് പരിശോധനയ്ക്ക് ശേഷം രാധാമണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.