പത്തനംതിട്ട ജില്ലയിൽ ഇന്നലെ 93 പേർക്ക് കൊവിഡ്. 14 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 16 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 63 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
പന്തളം നഗരസഭയിലെ വാർഡ് 8, 9, 11, വാർഡ് 25 ലെ മലമുകളിൽ കോളനി ഭാഗം ഉൾപ്പെട്ട പ്രദേശം, തിരുവല്ല നഗരസഭയിലെ വാർഡ് 3 ൽ ഉൾപ്പെട്ട തോപ്പിൽമല ഭാഗം, ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 5, 12, 14, 16, 17 എന്നീ സ്ഥലങ്ങളിൽ 25 മുതൽ 7 ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം.
നിയന്ത്രണം ദീർഘിപ്പിച്ചു
കടമ്പനാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 12, കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 5 എന്നിവിടങ്ങളിൽ 26 മുതൽ 7 ദിവസത്തേക്കും പന്തളം നഗരസഭയിലെ വാർഡ് 10 ൽ ഉൾപ്പെട്ടിട്ടുള്ള കടയ്ക്കാട് മാർക്കറ്റ് പ്രദേശത്ത് 29 മുതൽ 7 ദിവസത്തേക്കും കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ദീർഘിപ്പിച്ചു.
നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി
കുറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 5, 6, 7, കോന്നി ഗ്രാമപഞ്ചായത്തിലെ വാർഡ് 5 എന്നീ പ്രദേശങ്ങളെ 26 മുതൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.