തിരുവല്ല: മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ തട്ടിപ്പ് നടത്താനുളള ശ്രമത്തിനിടെ പിടിയിലായ ഇറാൻ പൗരൻ ഹാദി അബ്ബാസിക്ക് കൊവിഡ് . ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ട ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം 40 പൊലീസുകാരെ ആന്റിജൻ ടെസ്റ്റിന് വിധേയരാക്കി. ഇവരുടെ ഫലം നെഗറ്റീവാണെന്ന് നോഡൽ മെഡിക്കൽ ഓഫീസർ ഡോ. മാമ്മൻ പി ചെറിയാൻ പറഞ്ഞു. 22 ന് തിരുവല്ലയിലെ അഹല്യ മണി എക്സ്ചേഞ്ചിൽ തട്ടിപ്പിന് ശ്രമിക്കുമ്പോഴാണ് ഇയാൾ പിടിയിലായത്.