tt
.

അടൂർ : ഇന്നലെ അടൂർ മേഖലയിൽ 21 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 2 പേർ വിദേശത്തുനിന്നും 3 പേർ ബംഗളൂരുവിൽ നിന്നും എത്തിയതൊഴിച്ചാൽ ബാക്കിയെല്ലാവർക്കും സമ്പർക്കത്തിലൂടെയുള്ള രോഗ വ്യാപനമാണ്. പഴകുളം തെങ്ങുംതാരയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ സമ്പർക്കത്തിലൂടെ ഇന്നലെ സ്ഥരീകരിച്ചത് ഏഴ് പേർക്കാണ്.ഇതിന് പുറമേ പഴകുളത്ത് നാലുപേർക്കും തെങ്ങമത്ത് ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചു. അടൂർ നഗരസഭയിൽ 7 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 3 പേർ കണ്ണംകോട് ക്ളസ്റ്ററിൽപെട്ടവരാണ്. ഏറത്ത് പഞ്ചായത്തിൽ വിദേശത്തുനിന്നും വന്ന രണ്ടുപേർക്കും കൊവിഡ് സ്ഥിരീകരിച്ചു.