26-ammini
അമ്മിണി

തണ്ണിത്തോട്: പ്രമേഹവും, ഹൃദ്രോഗവും മൂലം ബുദ്ധിമുട്ടുന്ന നിർദനയായ വീട്ടമ്മ ചികിത്സയ്ക്കായി സുമനസുകളുടെ കാരുണ്യം തേടുന്നു. തേക്കുതോട് മൂർത്തിമൺ തടത്തിൽ സുധാകരന്റെ ഭാര്യ അമ്മിണിയാണ് ദീർഘകാലത്തെ പ്രമേഹരോഗവും, ഹൃദ് രോഗവും മൂലം ഗുരുതരാവസ്ഥയിൽ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. രണ്ട് വർഷം മുൻപ് ഇവരുടെ ഒരു കാൽപാദം മുറിച്ച് നീക്കിയിരുന്നു ഇന്നലെ മറ്റേ കാലും മുറിച്ചുമാറ്റി ഒപ്പം ഹൃദ്‌രോഗവുമുള്ളതിനാൽ ഗുരുതരാവസ്ഥയിലാണ്. ഇവരുടെ ഏകമകൻ അടുത്തിടെ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു. 70 വയസുള്ള ഭർത്താവ് സുധാകരൻ കൂലിപ്പണി ചെയ്താണ് കുടുബം പുലർത്തുന്നത്. മൺകട്ട കൊണ്ട് നിർമ്മിച്ച ഒറ്റമുറി വീട്ടിലാണിവർ താമസിക്കുന്നത്. ഇവരുടെ ചികിത്സക്കായി വലിയ തുക കണ്ടെത്താനാവാതെ വിഷമിക്കുകയാണ് സുധാകരൻ. നാട്ടുകാർ ഫെഡറൽ ബാങ്ക് തണ്ണിത്തോട് ശാഖയിൽ അമ്മിണിയുടെ ചികിത്സയ്ക്കായി ഭർത്താവ് സുധാകരന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.ടി.ആർ.സുധാകരൻ A/C No.12610100096199. IFSC Code FDRL 0001261 ഫോൺ: 9048405977.