26-robin-peter
വള്ളിക്കോട് - വകയാർ റോഡുപണിയിലെ അഴിമതി അന്വേഷണവും റോഡിന്റെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്യുന്നു

വി.കോട്ടയം:ഏഴുകോടിരൂപ മുടക്കി ബി.എം ആൻഡ്‌ ബിസി നിലവാരത്തിൽ പണിത വള്ളിക്കോടുവകയാർ റോഡുനിർമാണത്തിലെ ക്രമക്കേടും അഴിമതിയും അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിഎടുക്കണമെന്ന് ഡി.സി.സിവൈസ്പ്രസിഡന്റും പ്രമാടം പഞ്ചായത്ത് പ്രസിഡന്റുമായ റോബിൻ പീറ്റർ ആവശ്യപ്പെട്ടു. പണികഴിഞ്ഞ് ഒരു മാസംതികയുന്നതിൽ മുമ്പ് പൊളിഞ്ഞു നിരവധി സ്ഥലങ്ങളിൽ വലിയ കുഴികൾ ഉണ്ടായി അപകടങ്ങൾ പതിവാണ്. ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ശക്തമായസമരങ്ങൾ ന്നടത്തിയപ്പോൾ പേരിനുവേണ്ടി കൂഴിയടക്കൽ നടത്തിയത് മുമ്പത്തെക്കാൾ അപകടകരമായ വിധത്തിലാണ്.റോഡിന്റെ തകരാറുകൾ എത്രയും വേഗം പരിഹരിക്കുകയും കുറ്റക്കാർക്കെതിരെ നടപടിഎടുത്തില്ലെങ്കിൽ സമരം ശക്തമാക്കും. കോൺഗ്രസ് വി.കോട്ടയം മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ അദ്ധ്യക്ഷത വഹിച്ചു.ജോസ് പനച്ചയ്ക്കൽ,ഇ.എം ജോയിക്കുട്ടി,പ്രസീത രഘു ,രഞ്ജിനി ശ്രീകുമാർ,ഇ എം ജോയി,മനേഷ് തങ്കച്ചൻ,ബാബു സി.എസ്, ബിനോയ് കെ ഡാനിയേൽ,കെ.ജി.ജോൺസൺ ,സുജാത മുരളി എന്നിവർ പ്രസംഗിച്ചു.