പന്തളം: കുളനട പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2019-20 ൽ അനുവദിച്ച തുമ്പമൺ താഴം ടാഗോർ ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 27ന് ഉച്ചയ്ക്ക് 12ന് കുളനട പഞ്ചായത്ത് പ്രസിഡന്റ് അശോകൻ കുളനട നിർവഹിക്കും. യോഗത്തിൽ പഞ്ചായത്ത് അംഗം ശ്രീലത മോഹൻ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എം.കെ. ശ്യാമള കുമാരി, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ആർ.തുളസീധരൻ പിള്ള, കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.എൻ.സോമരാജൻ തുടങ്ങിയവർ പങ്കെടുക്കും.