പന്തളം: കുളനട പഞ്ചായത്തിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ആറന്മുള എം.എൽ എ വീണ ജോർജ് ഉദ്ഘാടനം ചെയ്തു പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അശോകൻ കുളനടയുടെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ: പ്രവീൺ, കോഴഞ്ചേരി തഹസീൽദാർ കെ ഓമനക്കുട്ടൻ, പഞ്ചായത്ത് സെക്രട്ടറി ലത, പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, വോളന്റിയർമാർ, ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങളും അനുബന്ധ സൗകര്യങ്ങളും സ്‌പോൺസർ ചെയ്ത സന്നദ്ധ സംഘടന പ്രവർത്തകർ, സ്ഥാപന ഉടമകൾ, വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.