ഇലവുംതിട്ട: ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡിജിറ്റൽ ഒ.പി പ്രവർത്തനം തുടങ്ങി. രോഗികളുടെ മുഴുവുവൻ വിവരങ്ങളും ഇതോടെ കമ്പ്യൂട്ടർവത്ക്കരിക്കപ്പെട്ടു. റഫറൽ സംവിധാനവും അപ്പോയിന്റ്‌മെന്റും എല്ലാം ഇനി ഒറ്റ ക്ലിക്കിൽ നടക്കും.കൊവിഡ്-19 സ്രവപരിശോധന കീയോസ്‌കിന്റെ പ്രവർത്തനം ആരംഭിക്കുതോടുകൂടി ആശുപത്രിയിൽ എത്തുന്ന പനിബാധിതരുടെയും ക്വാറന്റെയിനിൽ ഇരിക്കുന്ന പഞ്ചായത്തിൽ ഉളളവരുടെയും സ്രവ പരിശോധന ഇവിടെ നടക്കും. ഡിജിറ്റൽ ഒ.പിയുടെ ഉദ്ഘാടനം ചെന്നീർക്കര പഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്ത് വൈസ് പ്രസിഡന്റ് ജെയിംസ്.കെ.സാമിന് ഒ.പി.ടിക്കറ്റ് നൽകി നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാധാമണി സുധാകരൻ,മെഡിക്കൽ ഓഫീസർ ജിനു.ജി.തോമസ് എന്നിവരും പങ്കെടുത്തു.