പന്തളം: കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തിൽ പ്രതിക്ഷേധിച്ച് അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തളത്ത് പന്തം കൊളുത്തി പ്രതിഷേധിച്ചു. പരിപാടി മണ്ഡലം പ്രസിഡൻ്റ് അനിൽ നെടുമ്പള്ളിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജന.സെക്രട്ടറി എം.ബി.ബിനുകുമാർ മുഖ്യ പ്രഭാഷണം നടത്തി. കർഷകമോർച്ച മണ്ഡലം പ്രസി.അജയകുമാർ, മണ്ഡലം കമ്മിറ്റിയംഗം രാജീവ്, മുനിസിപ്പൽ ജന:സെക്രഉണ്ണികൃഷ്ണൻ, അരുൺ രാജ്, അരുൺദേവ് ,അനൂപ്.അനു, ഷാബു ,മഹേഷ്, ഗോപി എന്നിവർ പങ്കെടുത്തു.