പത്തനംതിട്ട: വള്ളിക്കോട് പഞ്ചായത്തിലെ 11-ാം വാർഡ് വെള്ളപ്പാറ 89ാം അങ്കണവാടി ആന്റോ ആന്റണി എം.പി.ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം എലിസബത്ത്അബുവിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ.,ബ്ലോക്ക് പഞ്ചായത്തംഗം കെ.വിശ്വംഭരൻ, പഞ്ചായത്ത് പ്രസിഡന്റ് ലിസിമോൾ ജോസഫ്, വാർഡംഗം സാറാമ്മ സജി, ഐ.സി.ഡി. എസ് സുപ്പർവൈസർ കെ.എസ്.ദീപിക, കെ.പി.എസ്.ടി. എ. ജില്ലാ പ്രസിഡന്റ്, വി.എൻ സദാശിവൻപിള്ള, ഫിലിപ്പ് കിടങ്ങിൽ, ജോൺ മാങ്കൂട്ടത്തിൽ, എൻ.ജി.സുമ എന്നിവർ സംസാരിച്ചു. അങ്കണവാടിക്കായി സ്ഥലം നല്കിയ അദ്ധ്യാപകൻ എസ്.പ്രേം ,പി.എസ്.സീന എന്നിവരെ ചടങ്ങിൽ ആദരിച്ചു.