കലഞ്ഞൂർ : പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണസമൃദ്ധി 2020 നാടൻ പഴം പച്ചക്കറി വിപണി സംഘടിപ്പിക്കുന്നു. ഇന്ന് മുതൽ 30 വരെയാണ് ഓണച്ചന്ത. കലഞ്ഞൂർപഞ്ചായത്ത് അങ്കണത്തിൽ നടത്തുന്നു. ഓണച്ചന്തയിലെത്തുന്നവർ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കേണ്ടതാണ്.