തണ്ണിത്തോട്: കരിമാൻതോട് പൂച്ചക്കുളം വഞ്ചിപ്പടിക്ക് സമീപത്തെ താഴേ പൂച്ചക്കുളം പാലം അ പകടാവസ്ഥയിൽ. മുപ്പത് വർഷത്തിലേറെ പഴക്കമുണ്ട്. അടർന്ന ഭാഗങ്ങളിൽ നിന്ന് തുരുമ്പിച്ച കമ്പികളും കോൺക്രീറ്റ്പാളികളും കൈകൾ കൊണ്ട് പോലും ഇളക്കി മാറ്റാം. ഈ പാലത്തിലൂടെ യാത്ര ചെയ്യുന്ന നൂറോളം കുടുംബങ്ങളുണ്ട്. വാഹനങ്ങൾ പോകുമ്പോൾ പാലത്തിന് കുലുക്കമുണ്ട്. പാലം തകർന്നാൽ താഴേപൂച്ചക്കുളം പ്രദേശം ഒറ്റപ്പെടും. മഴക്കാലത്ത് വലിയ വെള്ളമൊഴുക്കുള്ള തോട്ടിൽക്കൂടി ഒഴുകിവരുന്ന തടികളും കല്ലും പാലത്തിന്റെ തൂണുകളിൽ ഇടിക്കുന്നതും ബലക്ഷയം വർദ്ധിപ്പിക്കുന്നു. പാലം പുനർനിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.