ഇലവുംതിട്ട: വീട്ടുകാർ തൂണിൽ കെട്ടിയിട്ടിരുന്ന മാനസിക വിഭ്രാന്തിയുളള യുവാവിനെ പൊലീസ് മോചിപ്പിച്ചു.മുറിപ്പാറ തോമ്പിൽ പടിഞ്ഞാറ്റേതിൽ ഹരി(46)യെയാണ് പൊലീസ് മോചിപ്പിച്ച് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിൽ എത്തിച്ചത്.അലഞ്ഞുതിരിഞ്ഞ് നടന്ന് പ്രകോപനങ്ങൾ ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഹരിയെ വീട്ടുകാർ തൂണിൽ ബന്ധിച്ചിട്ടത്.നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പൊലീസ് ഇടപെടുകയായിരുന്നു. കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷം ആശുപത്രിയിൽ കഴിഞ്ഞുവരുന്ന ഇയാളെ രോഗമുക്തമായാൽ പുനരധിവസിപ്പിക്കാനാണ് പൊലീസ് തീരുമാനം.ഇലവുംതിട്ട പൊലീസ് എസ്.എച്ച്.ഒ എം.ആർ.സുരേഷിന്റെ നിർദ്ദേശ പ്രകാരം ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാരായ എസ്.അൻവർഷാ,പ്രശാന്ത്.ആർ,വാളണ്ടിയർ അശോക് മലഞ്ചരുവിൽ എന്നിവരാണ് ഹരിയെ മോചിപ്പിച്ച് ആശുപത്രിയിൽ എത്തിച്ചത്.