ഇലവുംതിട്ട: മെഴുവേലി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഓണം പച്ചക്കറി ചന്ത ഇന്ന് മുതൽ 30 വരെ ക്ലസ്റ്റർ വിപണന കേന്ദ്രത്തിൽ നടക്കും.കർഷകർക്ക് ഉത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിനും ഉപഭോക്താക്കൾക്ക് ലാഭകരമായി പച്ചക്കറികൾ വാങ്ങുന്നതിനും അവസരമുണ്ടാകും.പൂർണമായും കൊവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഓണചന്ത നടത്തുകയെന്ന് കൃഷി ഓഫീസർ അറിയിച്ചു.