തിരുവല്ല: അഴിമതി ആരോപിച്ച് യു.ഡി.എഫ് കടപ്ര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കടപ്ര പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് തോമസ് പി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ,എൻ.ഷൈലാജ്, ആർ.ജയകുമാർ, റോബിൻ പരുമല, ജേക്കബ് പി.ചെറിയാൻ, ശിവദാസ് യു.പണിക്കർ, ജിബി കെ.ജോസ്, രാജു പുളിമ്പള്ളിൽ, റെജി തർക്കോലിൽ, റെജി തൈക്കടവിൽ, ഗോപി ഉലവത്തുപറമ്പിൽ, സൂസമ്മ പൗലോസ്, മെമ്പർമാരായ ജോസ് വി.ചെറി, ലിജി ആർ.പണിക്കർ, സുരേഷ് തോമസ്, ബാബു പുല്ലേലിക്കാട്ടിൽ, വി.കെ മധു, ജിവിൻ പുളിമ്പള്ളിൽ, അരുൺ പി അച്ചൻകുഞ്ഞ്, ബ്ലസ്സൻ മാലിയിൽ, അമ്പോറ്റി ചിറയിൽ, പീതാംബരദാസ്, മോഹൻ മത്തായി എന്നിവർ പ്രസംഗിച്ചു.