മൈലപ്രാ: മൈലപ്ര സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർ ഫെഡിന്റെ നിഹകരണത്തോടെ ഓണം മാർക്കറ്റ് തുടങ്ങി. ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ ഉദ്ഘാടനം ചെയ്തു. കോന്നി ബ്ലോക്ക് പഞ്ചായത്തംഗം മാത്യു തോമസ് ആദ്യ വില്പന നിർവഹിച്ചു. ഭരണ സമിതിയംഗങ്ങളായ സുനിൽ തോമസ്, മാത്യൂ സി. ജോർജ്, പ്രിൻസ് പി.ജോർജ്,സാജൻ കോശി ബാങ്ക് സെക്രട്ടറി ജോഷ്വാ മാത്യു തുടങ്ങിയവർ സംസാരിച്ചു.