കോഴഞ്ചേരി : സെക്രട്ടേറിയറ്റിലെ ഫയലുകളും റെക്കോർഡുകളും തീവച്ചു നശിപ്പിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കോഴഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു . കെപിസിസി അംഗം കെ കെ റോയ്‌സൺ യോഗം ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് തോമസ് ജോൺ.കെ അദ്ധ്യക്ഷത വഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം , അഡ്വ. ജോൺ ഫിലിപ്പോസ്, സാറാമ്മ സാജൻ , ജോമോൻ പുതുപ്പറമ്പിൽ , ഡി. ശ്രീരാജ് , ജോസ് പുതുപ്പറമ്പിൽ , ബാബു പള്ളത്ര , സൈമൺ ചാരപറമ്പിൽ , സത്യൻ നായർ , അനീഷ് ചക്കുങ്കൽ , ബി സി മനോജ് എന്നിവർ സംസാരിച്ചു .