മല്ലപ്പള്ളി എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നു ഒരു കോടി 40 ലക്ഷം രൂപാ ചെലവഴിച്ച് നിർമ്മിച്ച മല്ലപ്പള്ളി പഞ്ചായത്ത് ഗവ. ആയുർവേദ ആശുപത്രി മന്ദിരം നാടിന് സമർപ്പിച്ചു. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ അഡ്വ. മാത്യു ടി. തോമസ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളാ അഡ്വ. റെജി തോമസ്, എസ്.വി. സുബിൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് രോഹിണി ജോസ്, ബ്ലോക്ക് പഞ്ചായത്ത് ഉണ്ണിക്കൃഷ്ണൻ നടുവിലേമുറി, കുഞ്ഞുകോശി പോൾ, പഞ്ചായത്ത് അംഗങ്ങളായ ജോസഫ് ഇമ്മാനുവേൽ, പ്രകാശ്കുമാർ വടക്കേമുറി, ജേക്കബ് തോമസ്, മോളി ജോയ്, രമ്യാ മനോജ്, എസ്. ശ്രീലാൽ,ഡോ.ജേക്കബ് ജോർജ്ജ്,പഞ്ചായത്ത് സെക്രട്ടറി പി.കെ. ജയൻ,അസി. സെക്രട്ടറി സാം കെ.സലാം തുടങ്ങിയവർ സംസാരിച്ചു.