v
ചെങ്ങന്നൂരിൽ നടന്ന പ്രതിഷേധം ബിജെപി ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: സെക്രട്ടേറിയറ്റിലെ ഫയലുകൾ തീവെച്ച് നശിപ്പിച്ചെന്ന് ആരോപിച്ച് ബി.ജെ.പി പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ അദ്ധ്യക്ഷനായി. ദക്ഷിണ മേഖല സെക്രട്ടറി ബി. കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. കെ. ജി കർത്താ, പ്രമോദ് കാരയ്ക്കാട്, രമേശ് പേരിശേരി, അനീഷ് മുളക്കുഴ, എം. എ ഹരികുമാർ, ബിനുരാജ്, സുഷമ ശ്രീകുമാർ, രോഹിത്ത് രാജ്, ബി. ജയകുമാർ എന്നിവർ പങ്കെടുത്തു.