ചെങ്ങന്നൂർ : സ്വണക്കള്ളകടത്ത് കേസിലെ നിർണായകമായ ഫയലുകൾ മുഖ്യമന്ത്രിയുടെ അറിവോടുകൂടി സെക്രട്ടറിയേറ്റിനുള്ളിൽ തീവെച്ച് നശിപ്പിക്കാൻ നേതൃത്വം നൽകിയ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ആഹ്വാന പ്രകാരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.അഡ്വ.എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ജോർജ് തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സുനിൽ പി.ഉമ്മൻ,പി.വിജോൺ, കെദേവദാസ്, ശ്രീകുമാർ പുന്തല,സുജാ ജോൺ, ശ്രീകുമാർ മുളവേലിൽ, എം.രജനീഷ്, എം.ജി.രാജപ്പൻ, റ്റി.ഒ.ശാമുവേൽകുട്ടി, വി.എൻ.രാധാകൃഷ്ണപണിക്കർ,ഗോപു പുത്തൻമഠത്തിൽ,വരുൺ മട്ടയ്ക്കൽ, പി.സി.തങ്കപ്പൻ, സോമൻ പ്ലാപ്പള്ളിൽ, എൻ.സി.രഞ്ജിത്ത്, പ്രമോദ് ചെറിയനാട്, അബി ആലാ, അഫ്‌സൽ ഖാൻ,എം.ആർ.ചന്ദ്രൻ എന്നിവർസംസാരിച്ചു.