27-vettam
വെട്ടം പദ്ധതിയുടെ ഭാഗമായി ആന്റോ ആന്റണി എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അതുംബുംകുളം, ചിറ്റൂർ ജംഗ്ഷൻ, മാരൂർപാലം, ചെനാമുക്ക് ജംഗ്ഷൻ എന്നീ പ്രദേശങ്ങളിൽ സ്ഥാപിച്ച പൊക്കവിളക്കുകളുടെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവ്വഹിക്കുന്നു

കോന്നി : കോന്നി ഗ്രാമപഞ്ചായത്ത് സമ്പൂർണ വൈദ്യുതീകരണത്തിലേക്ക്. വെട്ടം പദ്ധതിയിലൂടെയാണ് എല്ലാവർക്കും വൈദ്യുതി എന്ന ലക്ഷ്യം സാദ്ധ്യമാക്കുന്നത്. എല്ലാ വാർഡുകളിലും തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കും. മുമ്പ് തെരുവ് വിളക്ക് പ്രകാശിപ്പിക്കുന്നതിന് മാസം 6 ലക്ഷം രൂപയാണ് വൈദ്യുതി വകുപ്പിന് നൽകിയിരുന്നത്. അമിത ചെലവ് ഒഴിവാക്കാൻ മീറ്റർ സ്ഥാപിച്ച് വൈദ്യുതിയുടെ ഉപയോഗത്തിനനുസരിച്ച് വൈദ്യുതി ചാർജ്ജ് നൽകുന്ന പദ്ധതി 2016- 17 കാലയളവിൽ തുടങ്ങിയിരുന്നു. ഇതോടെ വൈദ്യുതി ചാർജ് മാസം 3 ലക്ഷം രൂപയായി കുറഞ്ഞു. . എല്ലാ വാർഡുകളിലും തെരുവ് വിളക്കുകൾ സ്ഥാപിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ പയ്യനാമൺ, ചാങ്കൂർ ജംഗ്ഷൻ, കോന്നിത്താഴം, വട്ടക്കാവ്, പൊന്തനാംകുഴി, കാളഞ്ചിറ കോളനി, പൂവൻപാറ ജംഗ്ഷൻ എന്നിവിടങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. എലിയറയ്ക്കൽ, അട്ടച്ചാക്കൽ, മാങ്കുളം, മുരിങ്ങമംഗലം, ചെങ്ങറമുക്ക്, ചേരിമുക്ക്, വട്ടമൺ(മെഡിക്കൽ കോളേജ് ജംഗ്ഷൻ), കൃഷ്ണൻ നട ക്ഷേത്രം ജംഗ്ഷൻ, മഠത്തിൽകാവ് ക്ഷേത്രം ജംഗ്ഷൻ, ആവോലിക്കുഴി, കൊന്നപ്പാറ, പേരൂർകുളം, വകയാർ ലക്ഷംവീട് കോളനി, അട്ടച്ചാക്കൽ വഞ്ചിപ്പടി, വായനശാല ജംഗ്ഷൻ, അട്ടച്ചാക്കൽ ഈസ്റ്റ്ജംഗ്ഷൻ, ചെങ്ങറ, ചിറയ്ക്കൽ ക്ഷേത്രം, താലൂക്ക് ആശുപത്രി ജംഗ്ഷൻ, മരങ്ങാട്ട് ജംഗ്ഷൻ, നാരായണപുരം ചന്ത, മഞ്ഞക്കടമ്പ് എന്നിവിടങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ പ്രവർത്തനം തുടങ്ങി.
വെട്ടം പദ്ധതിയുടെ ഭാഗമായി അതുമ്പുംകുളം, ചിറ്റൂർ ജംഗ്ഷൻ, മാരൂർപാലം, ചെനാമുക്ക് ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി.എം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ, റോജി എബ്രഹാം, പ്രിയ.എസ്.തമ്പി, ഇ.പി.ലീലാമണി, ലിസി സാം, ചിറ്റൂർ ശങ്കർ, ഷിജു അറപ്പുരയിൽ, ജിജോ കുളത്തിങ്കൽ, മുകേഷ് ദാസ്, ഐവാൻ വകയാർ, സജി ഇഞ്ചപ്പാറ, രതീഷ് കണിയാംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.