തിരുവല്ല എസ് .സി.എസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തീപ്പനിയിലെ പെയിൻ ആൻഡ് പാലിയേറ്റീവ് രോഗികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്സൺ റീനാ മാത്യു ചാലക്കുഴി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജോൺ കെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് നൈനാൻ ചാക്കോ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സെൻമോൻ വി. ഫിലിപ്പ് എന്നിവർ പങ്കെടുത്തു.