തിരുവല്ല: കൊവിഡ് അതിജീവന പദ്ധതിയുടെ ഭാഗമായി മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവല്ല താലൂക്ക് യൂണിയൻ പരിധിയിൽ മൂന്നാംഘട്ട വായ്പ വിതരണം നടത്തി. എൻ എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആർ. മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി ജെ.ശാന്തസുന്ദരൻ, ധനലക്ഷ്മി ബാങ്ക് മാനേജർ വി.അശോക് കുമാർ,എൻ.എസ്.എസ്. ഇൻസ്‌പെക്ടർ കെ.കെ. വിനീഷ്കുമാർ എന്നിവർ സംസാരിച്ചു. സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി എട്ട് സംഘങ്ങൾക്കായി ഒരു കോടി രൂപയാണ് വിതരണം ചെയ്തത്.