pain
കോൺഗ്രസ് നെടുമ്പ്രം മണ്ഡലം കമ്മറ്റിയുടെ സാന്ത്വന പരിചരണ പദ്ധതിയുടെ ഉദ്ഘാടനം കെ.പി.സി സി നിർവ്വാഹക സമിതിഅംഗം പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ നിർവ്വഹിക്കുന്നു

തിരുവല്ല: കോൺഗ്രസ് നെടുമ്പ്രം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ കിടപ്പു രോഗികൾക്ക് സഹായം എത്തിക്കുന്ന സാന്ത്വന പരിചരണ പദ്ധതിക്ക് തുടക്കമായി. കെ.പി.സി സി നിർവാഹക സമിതിഅംഗം പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടമായി കിടപ്പുരോഗികൾക്ക് പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ജെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി, ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ,യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, പഞ്ചായത്ത് അംഗം പി.ജി നന്ദകുമാർ, നേതാക്കളായ എ.പ്രദീപ്കുമാർ, അഡ്വ.പി.എസ്. മുരളിധരൻ നായർ, ജോജി നെടുമ്പ്രം എന്നിവർ സംസാരിച്ചു.