തിരുവല്ല: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ മർദ്ദിച്ചതിൽ യുവമോർച്ച തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ദേശീയ സെക്രട്ടറി അനൂപ് ആന്റണി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജിഷ്ണു മോഹൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ആർ. നിതീഷ് മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജയൻ ജനാർദ്ദനൻ, ലാൽബിൻ കുന്നിൽ, ജിഷ്ണു, വരുൺ എന്നിവർ പ്രസംഗിച്ചു.