പത്തനംതിട്ട: ജില്ലയിൽ 180 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 17 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 15 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 148 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്.
----------------
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
പത്തനംതിട്ട : നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വാർഡ് ഒൻപതിൽ ഉൾപ്പെട്ട കല്ലുങ്കൽ ഭാഗം, കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാർഡ് 12 ൽ ഉൾപ്പെട്ട ചെറുമണപ്പടി വളപ്പുരയ്ക്ക് സമീപമുള്ള എൻഎസ്എസ് കരയോഗം കെട്ടിട ഭാഗം, ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 15 ൽ ഉൾപ്പെട്ട വള്ളംകുളം പടിഞ്ഞാറ് ഭാഗം, തിരുവല്ല നഗരസഭയിലെ വാർഡ് 17 ൽ ഉൾപ്പെട്ട ഇരുവെള്ളിപ്ര ഭാഗം എന്നീ സ്ഥലങ്ങളെ 26 മുതൽ ഏഴു ദിവസത്തേക്ക്് കണ്ടെയ്ൻമെന്റ് സോണാക്കി
--------------
നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി
പത്തനംതിട്ട ; പന്തളം നഗരസഭയിലെ വാർഡ് 20 ൽ ഉൾപ്പെട്ട പ്ലാവിളയിൽ ജംഗ്ഷൻ മുതൽ താവളത്തിൽ ഭാഗം, വാർഡ് 21 ൽ ഉൾപ്പെട്ട തവളംകുളം മുതൽ പൂഴിക്കാട് ഗുരുദേവ ജംഗ്ഷൻ, കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് ആറ്, കുളനട ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്നിൽ ഉൾപ്പെട്ട ആലവട്ടക്കുറ്റി ആലുനിൽക്കുന്ന മണ്ണ് ഭാഗം, വാർഡ് 16 ൽ ഉൾപ്പെട്ട ആലുനിൽക്കുന്ന മണ്ണ് വയറുംപുഴ കടവിന് പടിഞ്ഞാറ് കക്കട ഭാഗം വരെ, കോന്നി ഗ്രാമപഞ്ചായത്തിലെ വാർഡ് 13, നിരണം ഗ്രാമപഞ്ചായത്തിലെ വാർഡ് 12 എന്നീ പ്രദേശങ്ങളെ 27 മുതൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.
---------
പഞ്ചായത്ത് ഓഫീസ് അടച്ചു.
ചെങ്ങന്നൂർ: ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു. പഞ്ചായത്തിലെ രണ്ട് ജീവനക്കാരും ഒരു വാർഡ് അംഗവും അടക്കം മൂന്ന് പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവായത്. ഇന്നലെ ഓഫീസും പരിസരവും അണു വിമുക്ത മാക്കുമെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. . അണു നശീകരണം നടത്തിയ ശേഷമേ ഒാഫീസ് തുറക്കു. പഞ്ചായത്തിലെ മുഴുവൻ ജീവനക്കാരുടെയും, മെമ്പർമാരുടെയും സ്രവ പരിശോധന നടത്തി. ഓഫീസുമായി ബന്ധപ്പെട്ട മിക്കവരുടെയും സ്രവവും പരിശോധിച്ചു. മറ്റാരെങ്കിലും ഉണ്ടെങ്കിൽ അധികൃതരുമായി ബന്ധപെടണമെന്ന് പ്രസിഡന്റ് പ്രൊഫ: ഏലിക്കുട്ടി കുര്യാക്കോസ് പറഞ്ഞു. കൊവിഡ് പോസിറ്റീവായവരൊടൊപ്പം സമ്പർക്കത്തിൽ പെട്ട 30 ഓളം പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്.
-------------
പന്തളത്ത് ഇന്നലെ 45 പേർക്ക് കൊവിഡ്
പന്തളം: പന്തളത്ത് ഇന്നലെ 45 പേർക്ക് കൂടി കൊവിഡ് സ്ഥിരികരിച്ചു.രോഗികളിൽ കൂടുതലും കടയ്ക്കാട് മേഖലയിലുളളവരാണ്. എല്ലാവരെയും പന്തളം അർച്ചനാ ആശുപത്രിയിലുള്ള കൊവിഡ് സെന്ററിൽ പ്രവേശിപ്പിച്ചു. ഇന്ന് 200 പേരെ കൂടി പരിശോധിക്കും. പന്തളം നഗരസഭാ പ്രദേശത്തെ വാർഡുകളായ 8, 9, 11, 25 (മലമുകളിൽ കോളനി ഭാഗം) എന്നിവിടങ്ങൾ കണ്ടൈൻമെന്റ് സോണുകളാണ്. 8ാം വാർഡിലെ കടയ്ക്കാട് ജംഗ്ഷൻ, വേദി ജംഗ്ഷൻ, തലയനാട്ട് പള്ളി റോഡ്, 9ാം വാർഡിലെ ഉളമയിൽ റോഡ്, കളീക്കൽ പടി ജംഗ്ഷൻ, 11 ാം വാർഡിലെ കുരമ്പാല വില്ലേജ് റോഡ്, കനാൽ ജംഗ്ഷൻ റോഡ്, എസ്.വി.എൽ.പി.എസ് റോഡ്, മുളമുക്ക് ജംഗ്ഷൻ റോഡ്, തലക്കോട്ട് ചിറ ജംഗ്ഷൻ, കൃഷി ഫാം റോഡ്, 25ാം വാർഡിലെ മലമുകളിൽ കോളനി ഭാഗം എന്നിവിടങ്ങളിൽ റോഡ് ബ്ളോക്ക് ചെയ്തിട്ടുണ്ട്. കടയ്ക്കാട്, ഉളമയിൽ ഭാഗം എന്നിവിടങ്ങളിൽ അണുനശീകരണം നടത്തി. നഗരകേന്ദ്രത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടന്ന് നഗരസഭാ അദ്ക്ഷ റ്റി.കെ സതി. സെക്രട്ടറി ബിനു ജി.ജി. എന്നിവർ അറിയിച്ചു.
•