ചെങ്ങന്നൂർ: ഭർത്താവ് വീട്ടിലില്ലാത്ത സമയം യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പെരളശേരി കല്ലുമഠത്തിൽ സുരേഷിനെ (ചീങ്കണ്ണി സുരേഷ് -42) പൊലീസ് അറസ്റ്റുചെയ്തു. ഭർത്താവ് വരുന്നത് കണ്ട് ഇയാൾ ഒാടിരക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി അധികൃതരാണ് വിവരം പൊലീസിൽ അറിയിച്ചത്. രണ്ട് ദിവസമായി ഒളിവിലായിരുന്ന സുരേഷിനെ ഇന്നലെ വെളുപ്പിനെയാണ് ബലപ്രയോഗത്തിലൂടെ പിടികൂടിയത്. മരംവെട്ട് തൊഴിലാളിയാണ്.
ആറന്മുള, ചെങ്ങന്നൂർ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാനമായ കേസുകളും മറ്റ് ക്രിമിനൽ കേസുകളും ഉള്ളതായി ചെങ്ങന്നൂർ പൊലീസ് പറഞ്ഞു. ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എസ്.ഐ എസ്.വി ബിജു, അസി.എസ്.ഐ അരുൺ തോമസ്, എസ്‌ഐ സാബു, ഗിരീഷ്, സീനിയർ സിപിഒ സിജിറാം, സിപിഒ അനിൽ ,ജൂബിൻ, ഹോംഗാഡ് ബിനു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്.