onam
കർഷകക്ഷേമ വകുപ്പ് ആരംഭിച്ച ഓണച്ചന്തയുടെ ജില്ലാതല ഉദ്ഘാടനം അടൂരിൽ ചിറ്റയം ഗോപകുമാർ നിർവ്വഹിക്കുന്നു.

അടൂർ: കാർഷിക വികസന, കർഷകക്ഷേമ വകുപ്പ് ആരംഭിച്ച ഓണച്ചന്തയുടെ ജില്ലാതല ഉദ്ഘാടനം ആർ ഡി ഒ ഓഫീസിന് എതിർവശത്ത് ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു. നഗരസഭ അദ്ധ്യക്ഷ സിന്ധു തുളസീധരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കാർഷികവികസന സമിതി അംഗം എ പി ജയൻ, അടൂർ നഗരസഭാ കൗൺസിലർമാരായ എസ്. ബിനു, ഗീത തങ്കപ്പൻ, മറിയാമ്മ ജേക്കബ്, സൂസി ജോസഫ്, കാർഷിക വികസന സമതി അംഗങ്ങളായ കെ ജി വാസുദേവൻ, ഹരിദാസ്, അടൂർ നരേന്ദ്രൻ, പുഷ്പാംഗദകുറുപ്പ്, പത്തനംതിട്ട ജില്ല പ്രിൻസിപ്പൽ കൃഷി ഒാഫീസർ അനില മാത്യു , കൃഷി ഡെപ്യൂട്ടി ഡയറക്ടർ ലൂയിസ് മാത്യു , അടൂർ എ ഡി എ റോഷൻ ജോർജ്ജ്, , അസിസ്റ്റൻറ് ഡയറക്ടർ കെ. എസ് പ്രദീപ്കുമാർ എന്നിവർ പങ്കെടുത്തു. കർഷകർക്ക് മിതമായ നിരക്കിൽ ഓപ്പൺ ലഭിക്കും. കർഷകരിൽ നിന്ന് 10 ശതമാനം മാർക്കറ്റ് വിലയേക്കാൾ ഉയർന്ന വില ഈടാക്കിയാണ് സാധനങ്ങൾ സംഭരിക്കുന്നത്