പത്തനംതിട്ട: സംസ്ഥാനത്ത് നാലു വർഷമായി നിയമനാംഗീകാരം ലഭിക്കാതെ ശമ്പളം കിട്ടാത്ത എയ്ഡഡ് വിദ്യാലയങ്ങളിലെ അയ്യായിരത്തോളം അദ്ധ്യാപകരുടെ ദുരിതജീവം സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നത് നീതീകരിക്കാൻ കഴിയില്ലെന്ന് കേരള എയ്ഡഡ് ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ കുറ്റപ്പെടുത്തി. എയ്ഡഡ് വിദ്യാലയങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നത് അനധികൃതമായിട്ടല്ല. നിയമനാംഗീകാരം കൊടുക്കാനുള്ള സമഗ്ര പോർട്ടൽ എ.ഇ.ഒ മാർക്കോ ഡി.ഇ.ഒ മാർക്കോ ഡിജിറ്റൽ സിഗ്നേച്ചർ നൽകാൻ പറ്റാത്ത തരത്തിൽ സാങ്കേതിക പിഴവ് വരുത്തിയിരിക്കുകയാണ്. എയ്ഡഡ് അദ്ധ്യാപകരുടെ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം. യോഗത്തിൽ ജനറൽ സെക്രട്ടറി എ.വി.ഇന്ദു ലാൽ, ഡോ.എൻ.ഐ. സുധീഷ് കുമാർ,പി.ആർ.അനിൽകുമാർ, ബി.ശ്രീപ്രകാശ്,ഷാനു ഫിലിപ്പ്, അജിതാ ജോയി, എം.എ സാജിദ്, ഹബീബ് തങ്ങൾ, ജോൺ റാൽ ബിൻ, അരുൺകുമാർ ബാവ എന്നിവർ സംസാരിച്ചു.