തിരുവല്ല: ഗാന്ധിജി വിഭാവനംചെയ്ത സ്വയംപര്യാപ്തമായ ഗ്രാമങ്ങൾ എന്ന ആശയത്തിന് കൊവിഡ് കാലഘട്ടത്തിൽ വലിയ പ്രസക്തിയാണെന്ന് രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ കുര്യൻ പറഞ്ഞു. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷിക സ്മാരകമായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച കെട്ടിട സമുച്ചയത്തിന്റെ സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് സ്വരാജ് ട്രോഫി അവാർഡ് തുകയും പ്ലാൻഫണ്ടും ഉൾപ്പെടെ 75ലക്ഷം ചെലവഴിച്ചു നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി. നിർവഹിച്ചു. പുതിയ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം മാത്യു ടിതോമസ് എം.എൽ.എ. നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് അംബികാ മോഹൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂസമ്മ പൗലോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിനിൽകുമാർ, ശോശാമ്മ മജു, ബ്ലോക്ക് പഞ്ചായത്ത് മുൻപ്രസിഡന്റുമാരായ ഈപ്പൻ കുര്യൻ, സതീഷ് ചാത്തങ്കരി, അംഗങ്ങളായ അനുരാധ സുരേഷ്,അന്നമ്മ വർഗ്ഗീസ്,പ്രസന്നകുമാരി, എം.ബി.നൈനാൻ,അനിൽമേരി ചെറിയാൻ, സുമാ ചെറിയാൻ, പ്രസാദ് കെ.ജി. എന്നിവർ പ്രസംഗിച്ചു.