chur
പള്ളിയിലെ സി.സി.ടി.വിയിൽ പതിഞ്ഞ മോഷ്ടാവിൻ്റെ ചിത്രം

അടൂർ :കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ മുന്നിലെ കുരിശടിയിൽ ബുധനാഴ്ച രാത്രിയിൽ മോഷണശ്രമം ..ഇന്നലെ വെളുപ്പിന് കുരിശടിയിൽ പ്രാർത്ഥിക്കാനെത്തിയ ആളാണ് വഞ്ചിയുടെ പൂട്ട് തകർത്ത നിലയിൽ കണ്ടത് . പൊലീസെത്തി പള്ളിയിലെ സി. സി. ടി. വി കാമറ പരിശോധിച്ചപ്പോൾ പുലർച്ചെ ഒന്നര യോടെയാണ് മോഷ്ടാക്കൾ എത്തിയതെന്ന് വ്യക്തമായി. യുവാക്കളായ ഇവർ മാസ്ക് ധരിച്ചിരിക്കുന്നതിനാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. കമ്പിപ്പാരയുമായി എത്തിയ ഇവർ കാമറ മറച്ചുവച്ചശേേമാണ് വഞ്ചിയുടെ പൂട്ട് തല്ലിപ്പൊളിക്കാൻ ശ്രമിച്ചത്. പൂട്ട് തല്ലിത്തകർത്തെങ്കിലും വഞ്ചി തുറക്കാൻ കഴിഞ്ഞില്ല. മോഷണശ്രമം പരാജയപ്പെട്ടതോടെ കാമറയുടെ മൂടിമാറ്റി സ്ഥലംവിട്ടു. പൊലീസ് കേസെടുത്തു.