അടൂർ : സംസ്ഥാന സർക്കാർ ക്ഷീരവികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന തരിശുനില തീറ്റപ്പുൽക്കൃഷി പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു.ഏഴംകുളം പറമ്പിൽ ടോണി വില്ലയിൽ റോണി എബ്രഹാം ഗുണഭോക്താവായ പദ്ധതി അറുകാലിക്കൽ ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ മേൽനോട്ടത്തിൻ രണ്ടര ഏക്കറോളം സ്ഥലത്ത് പുൽക്കൃഷി വ്യാപിപ്പിച്ചാണ് നടപ്പാക്കിയത്. ക്ഷീരവികസന വകുപ്പിന്റെ 93,007 രൂപ ധനസഹായം ലഭിക്കുന്ന പദ്ധതിയിലൂടെ കുറഞ്ഞ ചെലവിൽ ശുദ്ധമായ പാലുല്പാദനവും ക്ഷീര സംഘം വഴി പുൽവിപണനവുമാണ് ലക്ഷ്യമിടുന്നത്. ക്ഷീരകർഷക ക്ഷേമനിധി ബോർഡംഗം മുണ്ടപ്പള്ളി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ സിൽവി മാത്യു, ഏഴംകുളം പഞ്ചായത്ത് അംഗം കെ.സന്തോഷ് കുമാർ,ക്ഷീരവികസന ഓഫീസർമാരായ റോയി അലക്സാണ്ടർ,മാത്യു വർഗീസ്,ഡയറി ഫാം ഇൻസ്ട്രക്ടർ സജി.പി .വിജയൻ , അറുകാലിക്കൽ ക്ഷീരസംഘം പ്രസിഡൻ്റ് എം.ഷാജി ,സെക്രട്ടറി ടി. ജി മോഹനൻ തുടങ്ങിയവർ സംസാരിച്ചു.