തിരുവല്ല: ഓണത്തോടനുബന്ധിച്ച് കുറ്റൂർ പഞ്ചായത്തിലെ കാർഷിക കർമ്മസേനയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പരിസരം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ശുചീകര പ്രവർത്തനങ്ങൾ നടത്തി. ഇതോടൊപ്പം വീടുകളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും പ്ലാസ്റ്റിക്ക് ഉൾപ്പടെയുളള അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന പദ്ധതിക്കും പഞ്ചായത്തിൽ തുടക്കമായി. മാസത്തിൽ രണ്ട് പ്രാവശ്യം കർമ്മസേനയുടെ നേതൃത്വത്തിൽ അജൈവ മാലിന്യങ്ങൾ ശേഖരിക്കും. വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നതിന് 50 രൂപയും സ്ഥാപനങ്ങളിൽ നിന്നും 75 രൂപയും പ്രതിമാസം ഈടാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ് അറിയിച്ചു.