മെഴുവേലി : പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വ്യക്തിഗത ആസ്തികളായ കോഴിക്കൂട് നിർമ്മാണം, ആട്ടിൻകൂട് നിർമ്മാണം, കാലിത്തൊഴുത്ത് നിർമ്മാണം, കിണർ നിർമ്മാണം, കിണർ റീ ചാർജ്ജിംഗ്, സോക്പിറ്റ് കമ്പോസ്റ്റ് പിറ്റ് അസ്സോള ടാങ്ക്, തീറ്റപ്പുൽ കൃഷിക്ക് സ്ഥലം ഒരുക്കൽ മുതലായവ നിർമ്മിക്കുന്നതിന് പട്ടികജാതി, ബി.പി.എൽ, വിധവകൾ, വികലാംഗർ എന്നിവർ കുടുംബനാഥരായവർക്ക് ആനുകൂല്യം ലഭിക്കുന്നതിനായി പഞ്ചായത്ത് ഓഫീസിൽ സെപ്റ്റംബർ 9ന് അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.